കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി നിരഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സെന്റ് സേവ്യർ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് പറഞ്ഞു. ബോട്ടിന്റെ സ്രാങ്ക് ആയിരുന്നു നിരഞ്ജൻ.

അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയ്‌ക്കെത്തിക്കുകയും ചെയ്തിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും നിരജ്ഞന്‌റെ ജീവന്‍ രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും