തിരുവനന്തപുരത്ത് ഒരു വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വാമനപുരം കണിച്ചോടാണാണ് ഒരു വയസുകാരിയെ ദു​​രൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ
ചലനമറ്റു കിടക്കുകായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്നെ മരിച്ചിരുന്നു.
കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതരിൽ നിന്നുള്ള വിവരം. കുട്ടിയുടെ കഴുത്തിൽ പാടുകളുണ്ട്.

പ്രാഥമിക പരിശോധനയിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ആറ്റിങ്ങൾ ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അമ്മയെ ചോദ്യം ചെയ്യുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും