സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹന അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ബിനുവിന്റെ അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത്. ഇന്നാണ് ചികിത്സയിലിരിക്കെ ബിനുവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാം​ഗങ്ങളാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. മാർച്ച്‌ 10 ന് ആണ് വാഹനാപകടം സംഭവിച്ചത്. ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും, പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

ഹൃദയം, വൃക്കകൾ , കരൾ, കോർണിയ എന്നിവയാണ് ദാനം ചെയുന്നത്. കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി എന്നിവിടങ്ങളിലേക്കും, കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ആണ് കൊണ്ട് പോകുക. നാളെ രാവിലെ 6:30 ക്ക് അവയവങ്ങൾ എടുക്കാനുള്ള ശാസ്ത്രക്രിയ ആരംഭിക്കും. ഹൃദയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആണ് കൊണ്ട് പോകുന്നത്. റോഡ് മാർഗം ആംബുലൻസിൽ ആണ് കൊണ്ട് പോകുക. KL 05 AX 6910 എന്ന നമ്പറിൽ ഉള്ള ആംബുലൻസ് ആണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും