എറണാകുളം സൗത്തിലെ നവീകരണം; 26 വരെ ആറു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

എറണാകുളം ജംങ്ഷൻ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി ആറ് ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി. രണ്ടാം പ്ലാറ്റ്‌ഫോമിലാണ് ചൊവ്വാഴ്ച നിർമാണം തുടങ്ങിയത്. 26വരെയാണ് ട്രെയിൻ സർവീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂർ ഇന്റർസിറ്റി (16305) ഇനി ഈ മാസം 26 വരെ 6.22ന് ആലുവയിൽനിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

എറണാകുളം- പാലക്കാട് മെമു(66610) എറണാകുളം ജംങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട ട്രെയിൻ 26വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ ട്രെയിൻ സർവീസ് നടത്തില്ല.

അതേസമയം ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ- എറണാകുളം പാസഞ്ചർ (56317) ട്രെയിൻ ഇടപ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കും. കൊല്ലം ജംങ്ഷനിൽനിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലാമ് യാത്ര അവസാനിപ്പിക്കുക. എംജിആർ ചെന്നൈ- ആലപ്പുഴ ഡെയ്‌ലി എക്‌സ്പ്രസ്(22639)ട്രെയിൻ 25ാം തീയതി വരെ അര മണിക്കൂർ വൈകിയോടും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും