ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്വീപ് കാമ്പയിൻ ‘ഇങ്ക് ഇറ്റ് കണ്ണൂർ’ ലോഗോ ജില്ലാ കലക്ടറും ജില്ലയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരും ചേർന്ന് പ്രകാശനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രകാശനത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, പൊതുനിരീക്ഷകർ, പോലീസ് നിരീക്ഷകർ, ചിലവ് നിരീക്ഷകർ, സ്വീപ് നോഡൽ ഓഫീസർ എഹ്‌തെദ മുഫസ്സിർ തുടങ്ങിയവർ പങ്കെടുത്തു. ‘നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ’ എന്നതാണ് കാമ്പയിന്റെ മുദ്രാവാക്യം. യുവാക്കളെയും സ്ത്രീകളെയും ഉൾപ്പെടെ എല്ലാവരേയും തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും