National News

ആക്രമണത്തിന്റെ അതേ തീവ്രതയിൽ പ്രത്യാക്രമണം’: തുടര്‍നീക്കങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം

വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖക്ക് സമീപം പാക് വെടിവെപ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 മരിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യ…

Read more

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചു

പാകിസ്താൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി.അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ…

Read more

പ്ലസ്ടു വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി

മധ്യപ്രദേശിലെ ധാർ ജില്ലയിൽ 17 വയസ്സുള്ള വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി. തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായതിനാലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിലാണ് പ്ലസ്ടു…

Read more

പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയി

പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതിൽ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയിൽ അധ്യാപിക ​ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനിൽ നിന്നുമാണ് താൻ ​ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും അധ്യാപിക പറയുന്നു.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി…

Read more

ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം; ഏഴ് പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

ഗോവയിലെ പ്രശസ്തമായ ശിര്‍ഗാവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന്…

Read more

പഹൽഗാം ഭീകരാക്രമണം; NIA കസ്റ്റഡിയിൽ 220 പേർ

ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ഇതുവരെ NIA കസ്റ്റഡിയിൽ എടുത്തത് 220 പേരെ. 2500 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം…

Read more

‘ഒരു തീവ്രവാദിയെയും വെറുതെ വിടില്ല ; ഭീകരവാദം അവസാനിക്കുന്നത് വരെ വിശ്രമിക്കില്ല’; മുന്നറിയിപ്പുമായി അമിത് ഷാ

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഭീകരാവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധം ജയിച്ചതായി ഭീകരവാദികള്‍ കരുതരുതെന്ന് അമിത് ഷാ പറഞ്ഞു. ഈ പോരാട്ടം അവസാനിക്കില്ലെന്നും എല്ലാ തീവ്രവാദികളോടും ഉറപ്പായും പ്രതികാരം ചെയ്യുമെന്നും അമിത് ഷാ…

Read more

വോട്ടെടുപ്പ് സുഗമമാക്കുക ലക്ഷ്യം; പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടർ പട്ടികയിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങൾ. മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ട്രൽ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. ഇതിലൂടെ മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽ വേഗം നീക്കം ചെയ്യാൻ കഴിയും. വോട്ടർ…

Read more

‘അദ്ദേഹം സ്വന്തം ലോകത്ത് ജീവിക്കുന്നു’; ‘സര്‍ബത്ത് ജിഹാദി’ല്‍ ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൽഹി ഹൈക്കോടതി

യോഗാചാര്യ‍‍ൻ ബാബാ രാംദേവിനെതിരെ രൂക്ഷ വിമകശനവുമായി ഡൽഹി ഹൈക്കോടതി. രാംദേവ് “ആരുടെയും നിയന്ത്രണത്തിലല്ല” എന്നും “സ്വന്തം ലോകത്താണ് ജീവിക്കുന്നത്” എന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. അടുത്തിടെ ഏറെ വിവാദമായി ‘റൂഹ് അഫ്‌സ’യെ ലക്ഷ്യം വച്ചുള്ള വിവാദമായ ‘സർബത്ത് ജിഹാദ്’ പരാമർശങ്ങളുള്ള മറ്റൊരു വീഡിയോ…

Read more

‘ഇത്തരം ഹർജികൾ നൽകേണ്ട സമയമല്ല’; പഹൽഗാം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

പഹൽഗാം ഭീകരാക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് സുപ്രീംകോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിന്റെ വൈകാരിക സ്വഭാവം…

Read more