National News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം . cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്. വിജയശതമാനത്തില്‍ പിന്നിൽ ഗുവാഹത്തി മേഖലയാണ്. വിജയിച്ചവരില്‍ 95% പെണ്‍കുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ്.…

Read more

ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; സ്‌കൂളുകള്‍ ഇന്ന് തുറക്കും, നിയന്ത്രണ രേഖയില്‍ സുരക്ഷ ശക്തം

സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്‌നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിന് ശേഷം, ഡ്രോൺ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ…

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെടിനിർത്തൽ ധാരണയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നതിനിടെ, ധാരണയിൽ എത്തിയതിന് ഇരു…

Read more

അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തം; ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്

ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. വെടിനിർത്തൽ നിലവിൽ വന്ന ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉൾപ്പെടെ കരുതലിന്റെ…

Read more

ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചു, പാക് വ്യോമതാവളങ്ങൾ തകർത്തു

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍…

Read more

ജമ്മുവിലെ പാക് ഷെല്ലാക്രമണം; ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായം

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് ധനസഹായം പ്രഖ്യാപിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് അതിർത്തിക്കപ്പുറത്തുള്ള ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സായുധ…

Read more

ഇന്ത്യാ-പാക് സംഘർഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റിൽ

ഇന്ത്യാ-പാക് സംഘർഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റിൽ. ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് കമന്‍റിട്ട 19കാരിയായ വിദ്യാർത്ഥിനിയെ മഹാരാഷ്ട്രയിലെ പുണെയിൽ വെച്ചാണ് കോൻധ്വ പൊലീസ് അറസ്റ്റ് ചെയ്തത്. കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും…

Read more

പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ; ശക്തമായി തിരിച്ചടിച്ചു; വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ്…

Read more

ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഉറിയില്‍ പാകിസ്താന്‍ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം. ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഉറി സ്വദേശിനി 45കാരി നര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. കുടുംബത്തോടൊപ്പം ബാരാമുള്ളയിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍…

Read more

ഇന്ത്യ- പാകിസ്താൻ സംഘർഷം; ഡൽഹിയിൽ കനത്ത സുരക്ഷ, സ‍ർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കി

ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഡൽഹിയിൽ അതീവ ജാ​ഗ്രത നിർദേശം. ഇതിന്റെ ഭാ​ഗമായി സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. പാകിസ്താൻ ഇന്നലെ രാത്രിയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ ​ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും…

Read more