മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; ലോറി ഡ്രൈവറും, ക്ലീനറും കസ്റ്റഡിയിൽ

മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയിലാണ് സ്പിരിറ്റ് പിടികൂടിയത്. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും