കോഴിക്കോട് അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന്റെ മാനസികാരോഗ്യം പരിശോധിക്കും

കോഴിക്കോട് താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിക്കും. ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് മുമ്പായാണ് മാനസികാരോഗ്യം പരിശോധിക്കുന്നത്. നാളെ ആഷിഖുമായി തെളിവെടുപ്പ് നടത്തിയേക്കും. സുബൈദയെ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കൊടുവാൾ വാങ്ങി പോകുന്നതും കൃത്യ നിർവ്വഹണത്തിന് ശേഷം കത്തി കഴുകുന്നതും ദൃശ്യത്തിൽ ഉണ്ടെന്നാണ് സൂചന. പ്രതിയുടെ രക്തസാമ്പിളുകൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ലഹരിക്കടിമയായ ആഷിഖ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ മുൻപും പദ്ധതിയിട്ടിരുന്നു. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോൾ ആഷിഖിൻ്റെ പ്രതികരണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും