വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സംസ്ഥാന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച ആരംഭിക്കും

കേരള ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി അഞ്ചിന് കക്കാട് ഡ്രീം ബാഡ്മിന്റണ്‍ അറീനയില്‍ ആരംഭിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍രാജ് ഉദ്ഘാടനം ചെയ്യും. കിയാല്‍ എം.ഡി സി ദിനേഷ് കുമാര്‍, പിആര്‍ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പത്മനാഭന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.  സബ്ജുനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഫെബ്രുവരി പത്ത് വരെയാണ് ടൂര്‍ണമെന്റ്. വിജയികള്‍ക്ക് 1.5 ലക്ഷം രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും.

യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തി പ്രചോദനമാകുന്ന യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. യുവപ്രതിഭാ പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വിഭാഗക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലേക്ക് തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി എട്ട് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിലാസം-കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33, ഫോണ്‍ 0471-2308630

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (ഡിഗ്രി യോഗ്യത), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ് ടു യോഗ്യത), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍/ റെഗുലര്‍/ പാര്‍ട്ട്ടൈം ബാച്ചുകളിലായിരിക്കും ക്ലാസ്സുകള്‍. ഫോണ്‍: 7994449314

*അപേക്ഷ ക്ഷണിച്ചു*

സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് ആദ്യ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/തത്തുല്യ കോഴ്‌സ് വിജയിച്ചവര്‍ക്ക് www.scolekerala.org വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 45 വയസ്. നിലവില്‍ വിവിധ വകുപ്പുകളില്‍ ആയമാരായി സേവനം അനുഷ്ടിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധി ബാധകമല്ല. പിഴകൂടാതെ ഫെബ്രുവരി പത്ത് വരെയും, 100 രൂപ പിഴയോടെ 15 വരെയും ഫീസടച്ചു രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം രണ്ടു ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തിപുരം -12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം അയക്കണം. ഫോണ്‍ : 9847237947, 9446680377

കണ്ണൂരിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 12ന്; 1379 പരാതികൾ പരിഗണിക്കും

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ കമ്മീഷൻ ഫെബ്രുവരി 12 ബുധനാഴ്ച കണ്ണൂരിൽ നടത്തുന്ന ഹിയറിങ്ങിൽ 76 തദ്ദേശ സ്ഥാപനങ്ങളിൽനിന്നായി 1379 പരാതികൾ പരിഗണിക്കും. 12ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്.
പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ ഒൻപത് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 469. കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നിവയ്ക്ക് രാവിലെ 11 മണിക്കാണ് ഹിയറിംഗ്. ആകെ 444 പരാതികൾ. എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവയ്ക്ക് ഉച്ച രണ്ട് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 466.
കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയവരിൽ നിന്നും ഒരു പ്രതിനിധിക്ക് പങ്കെടുക്കാം.

അപേക്ഷാ തീയതി നീട്ടി

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ-അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രൊഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പ്രോഗ്രാമുകളുടെ പ്രോസ്‌പെക്ട്‌സ് www.srccc.in ല്‍ നിന്ന് ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് https;//app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033. ഫോണ്‍: 0471-2325101, 8281114464.

*പി.എസ്.സി വിജ്ഞാപനം റദ്ദാക്കി*

കണ്ണൂര്‍ ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (തസ്തിക മാറ്റം വഴിയുള്ള നിയമനം- കാറ്റഗറി നമ്പര്‍ 406/2021) തസ്തികയിലേക്ക് 2021 സെപ്റ്റംബര്‍ 30 ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ആഫീസര്‍ അറിയിച്ചു.

*അപേക്ഷ ക്ഷണിച്ചു*

കണ്ണൂര്‍ ഗവ.ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9745479354, 8301098705

*സീനിയര്‍, ജൂനിയര്‍ അനലിസ്റ്റ്*

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ (എഫ്ക്യുഎംഎല്‍) കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍, ജൂനിയര്‍ അനലിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ബയോ കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഎല്‍ അക്രഡിറ്റഷന്‍ ഉള്ള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം) ഉള്ളവര്‍ക്ക് സീനിയര്‍ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കെമിസ്ട്രി/ ഫുഡ് ടെക്‌നോളജി വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് ജൂനിയര്‍ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.  വെബ്‌സൈറ്റ്; www.supplycokerala.comwww.cfrdkerala.in, ഫോണ്‍ : 0468 2961144

*സീനിയര്‍ റെസിഡന്റ് ഡോക്ടര്‍*

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ തസ്തികയില്‍ 15 താല്‍കാലിക ഒഴിവുകളുണ്ട്.  എംബിബിഎസ് ബിരുദം, ബിരുദാനന്തര ബിരുദം/ഡിഎന്‍ബി, കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതകളുള്ള 18-50 പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 12 നകം നേരിട്ട് ഹാജരാകണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും