അൽഫാമിൽ പുഴുക്കൾ: കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് പൂട്ടിച്ചു

കോഴിക്കോട് കല്ലാച്ചിയില്‍ അല്‍ഫാമില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ടി കെ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്ന് പഴകിയ ഭക്ഷണവും കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് കല്ലാച്ചി സ്വദേശി ഇവിടെ നിന്ന് അല്‍ഫാം വാങ്ങുന്നത്. വീട്ടിലെത്തി പകുതിയോളം കഴിച്ചപ്പോഴാണ് അല്‍ഫാമില്‍ നിന്ന് ചെറിയ പുഴുക്കള്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും നാദാപുരത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

സംഭവം ഹോട്ടലില്‍ അറിയിക്കാതെ നേരിട്ട് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം ഉള്‍പ്പടെ പിടിച്ചെടുത്തത്. തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിക്കാനും പിഴ അടയ്ക്കാനും തീരുമാനമായത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും