വനംവകുപ്പ് മന്ത്രിക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം

വന്യ ജീവി അക്രമണം സർക്കാർ നിലപാടിൽ വനം മന്ത്രി എ കെ ശശീന്ദ്രന് എതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ കൂത്ത്പറമ്പിൽ വനം മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കൂത്ത് പറമ്പ് നിയോജക മണ്ഡലത്തിലെ പാനൂർ മൊകേരിയിൽ വെച്ചാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളായ റോബർട്ട് വെള്ളാം വെള്ളി, നിമിഷ, കെ എസ് യു ജില്ല പ്രസിഡൻ്റ് എം സി അതുൽ, രാഹുൽ ചെറുവാഞ്ചേരി തുടങ്ങിയവർ നേതത്വം നൽകി.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു