വയനാട് പുനരധിവാസം പാളിയതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് കെ സുരേന്ദ്രൻ

ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടുതൽ കേരളത്തിലാണെന്ന് സുരേന്ദ്രൻ . ഭരണകക്ഷി പോലും അവകാശപ്പെടാത്ത കാര്യമാണ് ശശി തരൂർ പറഞ്ഞത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് ആണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കേണ്ടത്. ഇവിടെ എല്ലാത്തിനും കേന്ദ്രത്തെ പഴി പറയുകയാണ്. മന്ദബുദ്ധികൾ ആയ യുഡിഎഫ് എൽഡിഎഫിന്റെ പ്രചാരണം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു.

വയനാട് പുനരധിവാസം പാളിയതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന് അത് കേന്ദ്രസർക്കാരിന്റെ തലയിൽ ഇടുന്നു. വായ്പ ചെലവഴിക്കുന്നതിന് കാലപരിധി നീട്ടി നൽകുന്നത് ചർച്ച ചെയ്യാമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇത്രയും നിരുത്തരവാദപരമായ ഒരു സംസ്ഥാന സർക്കാർ മുമ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 28,000 കോടി രൂപ നികുതി ഇനത്തിൽ കേരളത്തിൽനിന്ന് പിരിഞ്ഞു കിട്ടാനുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു..

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും