കുവോട് ലേബർ സ്പോട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 51 ാം മത് സി കേളൻ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘാടക സമിതി രൂപീകരണ യോഗം കൂവോട് എ കെ ജി സ്റ്റേഡിയത്തിൽ നടന്നു. തളിപ്പറമ്പ് നഗരസഭ മുൻ വൈസ് ചെയർമാൻ ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഏപ്രിൽ മൂന്നാം വാരമാണ് മത്സരം നടക്കുക. വിദേശ താരങ്ങളടക്കം പങ്കെടുക്കുന്ന ടീമുകൾ മത്സരത്തിൽ മാറ്റുരക്കും .ചടങ്ങിൽ പി പി ബിജിത്ത് അധ്യക്ഷത വഹിച്ചു. ടി പ്രകാശൻ, വി ജയൻ , കെ എം ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. ചെയർമാനായി ടി ബാലകൃഷ്ണനെയും, കൺവീനറായി ടി പ്രകാശൻ, ട്രഷററായി കെ എം ചന്ദ്രബാബുവിനെയും തിരഞ്ഞെടുത്തു.