കഴിഞ്ഞ ദിവസം രാത്രി 150 എന്‍എസ്‍ജി കമാന്‍ഡോകള്‍ ക്ഷേത്രത്തിന് പുറത്തുനിന്ന് അകത്തേക്ക് പാഞ്ഞുകയറുന്നു. സംഭവമെന്തെന്നറിയാതെ നാട്ടുകാര്‍ മുള്‍മുനയില്‍ നിന്ന നിമിഷങ്ങള്‍. വൈദ്യുതി വിച്ഛേദിച്ച് ഗതാഗതം നിരോധിച്ച ശേഷമായിരുന്നു കമാന്‍ഡോകളുടെ മിന്നല്‍ ഓപ്പറേഷന്‍. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനകത്ത് കടന്നുകൂടിയ തീവ്രവാദികളെ വധിക്കുന്നതും അവിടെ നിന്ന് രക്ഷപ്പെട്ടവരെ പറശ്ശിനിക്കടവ് ക്ഷേത്രത്തിനകത്തുവെച്ച് പിടികൂടുന്നതുമായിരുന്നു രംഗങ്ങള്‍.
പുലര്‍ച്ചെ മോക്ഡ്രില്‍ കഴിഞ്ഞെങ്കിലും പകല്‍ പൊലീസെത്തി. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന. എന്നാല്‍ ഇത് പതിവുപരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്. ഏറെനാളായി പ്രധാനമന്ത്രിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ പ്രതിമ അനാച്ഛാദനം ചെയ്യാതെ വെച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ശിവ വെങ്കല പ്രതിമയാണ് രാജരാജേശ്വര ക്ഷേത്രത്തിലുള്ളതെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്.