ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ സ്നേഹ ഭൂമിക – ശില്പസമുച്ചയ സമർപ്പണം നടന്നു

കണ്ണൂർ ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനധ്യാപിക വി.സി ശൈലജ സ്കൂൾ അങ്കണത്തിൽ നിർമിച്ചു നൽകിയ സ്നേഹ ഭൂമിക – ശില്പസമുച്ചയ സമർപ്പണം നടന്നു. മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്ക്കരപ്പൊതുവാൾ
അനാച്ഛാദനം ചെയ്തു


ഇരിക്കൂറിൻ്റെ മത സാഹോദര്യവും വിദ്യാലയ ചരിത്രവും കലയും -കാൽപന്ത് കളിയാരവവും സമന്വയിക്കുന്ന രീതിയിലാണ് ശിൽപ്പം നിർമ്മിച്ചിട്ടുള്ളത്. കല്യാട് താഴത്തു വീട്ടിലെ കുഞ്ഞപ്പനമ്പ്യാർ സ്കൂളിനായി 10 ഏക്കർ സ്ഥലം ദാനം ചെയ്തതിനെ അടയാളപ്പെടുത്തുന്നതു കൂടിയാണ് ഈ ശില്പം. സംസ്ഥാന അധ്യാപക അവാർഡു ജേതാവുകൂടിയായ ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന ഇരിക്കൂറിൻ്റെ സാസ്കാരിക അടയാളമായി ഒരു ചുമർ ശിൽപ്പം ഒരുക്കുക എന്നത് . കോട്ടയത്തെ കലാകാരൻമാരായ ബിജു സി ഭരതൻ, സന്തോഷ് പാറയിൽ, സാബു രാമൻ എന്നിവർ ചേർന്നാണ് പ്രസ്തുത ശിൽപം ഒരുക്കിയത്.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സി.വി. എൻ യാസിറ അധ്യക്ഷയായി.
.പി.ടി എ പ്രസിഡണ്ട് സഹീദ് കീത്തടത്ത്,എ.സി റുബീന, കെ.പി സുനിൽകുമാർ , വിനോദ് നായനാർ, സി.രാജീവൻ , കെ.കെ കുഞ്ഞിമായൻ, ഫാദർ . മേലേറ്റു കൊച്ചിയിൽ , കെ. പ്രസാദ്, എം വി മുരളീധരൻ എന്നിവർ സംസാരിച്ചു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു