കണ്ണൂർ ചെറുപുഴ പാടിയോട്ടുചാൽ കൊമ്പരക്കല്ലിൽ വയോധികയെ ആക്രമിച്ച ദമ്പതിമാർക്കെതിരേ കേസ്

ചെറുപുഴ പാടിയോട്ടുചാൽ കൊമ്പരക്കല്ലിൽ വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരേ ചെറുപുഴ പോലീസ് കേസെടുത്തു. വങ്ങാട്ടെ സനൽ, ഭാര്യ ഡോണ എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. കൊരമ്പക്കല്ലിലെ ഉണിക്കൂർകാവ് യശോദയെ (64) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയോധിക ആക്രമിക്കപ്പെട്ടത്. സാരമായി പരിക്കേറ്റ യശോദ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കമ്പിയും കല്ലും മറ്റും ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്ന് യശോദ പറഞ്ഞു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു