നാടിൻറെ കളിക്കളമുയരാൻ വായനശാലയൊരുക്കിയ സ്നേഹസദ്യയിൽ പങ്കാളികളായത് മൂവായിരത്തിലധികം പേർ.

നാടിന്റെ കളിക്കളമുയരാൻ വായനശാലയൊരുക്കിയ സ്നേഹസദ്യയിൽ പങ്കാളികളായത് മൂവായിരത്തിലധികം പേർ. തായംപൊയിൽ സഫ്‌ദർ ഹാശ്‌മി വായനശാല ആൻഡ് ഗ്രന്ഥാലയമാണ് നാടിനൊരു കളിക്കളം പദ്ധതിക്ക് സ്നേഹസദ്യയൊരുക്കിയത്. 60 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമിക്കുന്ന കളിക്കളത്തിന്റെ ധനസമാഹരണത്തിന് വേറിട്ട രീതിയിൽ സ്നേഹസദ്യയൊരുക്കിയത്. മന്ത്രി വി. അബ്ദുറഹിമാൻ ഓൺലൈനായി പരഹിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ വോളി ക്യാപ്റ്റൻ ഇ.കെ. കിഷോർകുമാർ കളിയടത്തിന്റെ രൂപരേഖ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്നകുമാരി, പി.പി.ദിവ്യ, വി.സി.അരവിന്ദാക്ഷൻ, എം.എസ്.ലെനിൻ, എം.ഭരതൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, സി.വി.ഹരീഷ്കുമാർ, എം.വി.സുമേഷ് എന്നിവർ സംസാരിച്ചു. ഷൈൻ വെങ്കിടങ്ങും സംഘവും അവതരിപ്പിച്ച മധുരസംഗീതം, ഗാനമേള അരങ്ങേറി. 25-ന് വൈകീട്ട് ആറിന് എൻ. ഉണ്ണിക്കൃഷ്ണൻ പുരസ്കാര സമർപ്പണ ചടങ്ങ് മുൻ മന്ത്രി ഡോ. ടി.എം,ഐസക് ഉദ്ഘാടനം ചെയ്യും.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു