ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്. മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്. പുതിയ മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും നിയസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു. ആം ആദ്മി പാർട്ടിയെ വെട്ടിലാക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ എന്ന് സൂചന.വിവിധ സര്‍ക്കാര്‍ പരിപാടികളുടെയും, സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് റിപ്പോര്‍ട്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം സിഎജി റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ 12 ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം ഒരു പ്രധാന തർക്കവിഷയമായിരുന്നു. ആരോപണവിധേയമായ അഴിമതി മറച്ചുവെക്കാൻ എഎപി സർക്കാർ ബോധപൂർവം ഓഡിറ്റ് വൈകിപ്പിച്ചെന്നാണ് ബിജെപി ആരോപിച്ചിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ ആസൂത്രണത്തിലും ടെൻഡറിംഗിലും നടത്തിപ്പിലും വലിയ തോതിലുള്ള ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. 2020-ൽ 7.61 കോടി രൂപയ്ക്ക് ആദ്യം അനുവദിച്ച ചെലവ് 2022 ഏപ്രിലിൽ 342 ശതമാനം വർധിച്ച് 33.66 കോടി രൂപയായി ഉയർന്നു. പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുരന്നു.