റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റു

റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ പൂർണമായും അറ്റ നിലയില്‍.മലപ്പുറം ചങ്ങരംകുളം വളയംകുളത്താണ് സംഭവം. കക്കിടിപ്പുറം സ്വദേശി പുഷ്പയുടെ വലത് കയ്യാണ് അറ്റത്.രാവിലെ പത്തര മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുന്ന പുഷ്പയാണ് അപകടത്തില്‍ പെട്ടത്. കൊപ്ര ആട്ടുന്നതിനിടയില്‍ മെഷനില്‍ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് കൈ പൂര്‍ണ്ണമായും അറ്റ നിലയില്‍ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പുഷ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും