വളപട്ടണം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി നടന്നു; കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കെ.വി സുമേഷ് എം.എൽ.എ യുടെ 2022-23 വർഷ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, വളപട്ടണം ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷത വഹിച്ചു.എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും സ്പോർട്ട്സ് കേരള ഹൗണ്ടേഷൻ മുഖാന്തിരം പ്രവൃത്തിയുടെ സാങ്കേതികാനുമതി നൽകുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തു. നിലവിൽ ശോചനീയമായി കിടക്കുന്ന ഗ്രൗണ്ട് മഡ് ഫുഡ്ബോൾ കോർട്ടായി മാറ്റുന്നതാണ് പ്രധാന പ്രവൃത്തി. ആധുനിക ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, സ്റ്റെപ്പ് ഗ്യാലറി, ആർ.സി.സി ഡ്രെയിൻ, കോമ്പൗണ്ട് വാളിൻ്റെ നവീകരണം, ഗ്രൗണ്ടിന് ചുറ്റും ഫെൻസിംഗ്, ഗേറ്റ് എന്നിവയാണ് മറ്റ് പ്രവൃത്തികൾ.

പ്രവൃത്തി പൂർത്തിയാകുന്നതോടു കൂടി വളപട്ടണത്തിൻ്റെയും വളപട്ടണം സ്കൂളിൻ്റെയും മുഖച്ഛായ മാറും. ജില്ലയിലെ തന്നെ വളരെ പ്രധാനപ്പെട്ട സ്കൂളാണ് വളപട്ടണം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ. നിലവിൽ മൈതാനം ഉണ്ടെങ്കിലും ഉപയോഗിക്കാതെ ശോചനീയമായി കിടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎ നേരിട്ട് വരികയും ഗ്രൗണ്ട് പരിശോധിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷനോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഫണ്ട് അനുവദിക്കുകയും ചെയ്തു. വേഗതയിൽ പ്രവർത്തിപൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് തുറന്നു നൽകാൻ ആവശ്യമായ ഇടപെടൽ നടത്തും എന്ന് അദ്ദേഹം പറഞ്ഞു.


പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജിഷ , വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷമീമ, വൈസ് പ്രസിഡണ്ട് വി.കെ.സി ജംഷീറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നൗഷാദ്, എ.ടി സഹീർ വാർഡ് മെമ്പർമാരായ എ.ടി.സമീറ, പി.ജെ.പ്രജിത്ത്, എം.കെ.ശശി, ടൗൺ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അഷറഫ് ഇളയിടത്ത്, ജോഹർ,സ്കൂൾ പ്രിൻസിപ്പാൾ പി.ആർ. ഹരികൃഷ്ണൻ, ഹെഡ് ടീച്ചർ ബിന്ദു പി വി , പി.ടി.എ വൈസ് പ്രസിഡൻ്റ് എ.ടി.റൗഫ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജിത്ത് പി.സി എന്നിവർ പങ്കെടുത്തു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു