കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് എൻ കെ ശ്രീഗംഗ.നാടോടി നൃത്തത്തിലാണ് ശ്രീഗംഗയുടെ ഹാട്രിക് വിജയം വന്യ ജീവി ആക്രണമത്തിൽ ഭർത്താവിനെയും മകളെയും നഷ്ട്ടപെട്ട തോട്ടം തൊഴിലാളിയുടെ കഥയായിരുന്നു ശ്രീഗംഗയുടെ നാടോടിനൃത്തം സമകാലിക വിഷയങ്ങളെ ഉൾപ്പെടുത്തിയാണ് ഓരോ തവണയും നാടോടി നൃത്തം അവതരിപ്പിച്ചത്.മട്ടന്നൂർ സ്വദേശി രാംദാസ് ഭാസ്കരയാണ് ഗുരു. നൃത്തത്തിന് തേയില തോട്ടം എന്ന പാട്ട് രചിച്ചതും രാം ദാസാണ്.തോട്ടട എസ് എൻ കോളേജ് അവസാന വർഷ ബി എ ഹിസ്റ്ററി വിദ്യർത്ഥിനിയാണ് ശ്രീഗംഗ മുണ്ടയാടെ ശ്രീശാന്തിന്റെയും കെ. പ്രീതയുടെയും മകളാണ്.