ചേലോറട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീ പിടിച്ചു. കണ്ണൂർ ഫയർ സർവീസ് എത്തി തീ കെടുത്തി .പരിസരത്തെ ജനങ്ങൾക്ക് വിഷപുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. കടുത്ത പുക കിലോമീറ്ററുകൾ അകലെക്ക് വരെ വ്യാപിച്ചു. പ്രദേശത്ത് ഓക്സിജൻ്റെ ലഭ്യത വളരെ കുറവായതിനാൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി ജനങ്ങൾ പരാതിപ്പെട്ടു .
കൊറോണക്ക് ശേഷം ശ്വാസകോശ രോഗങ്ങൾ ബാധിച്ചവർ വിഷപുക ശ്വസിച്ച് വീർപ്പുമുട്ടി കഴിയുകയാണ്. ഗ്രഞ്ചിംഗ് ഗ്രൗണ്ട് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലുള്ള തീ പിടുത്തം ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണ് എന്നു സംശയിക്കുന്നതായി കോർപറേഷൻ പ്രതിപക്ഷ നേതാവ് N സുകന്യയും സ്ഥലം സന്ദർശിച്ച കെ പ്രദീപൻ, ധനേഷ് മോഹൻ തുടങ്ങിയ കൗൺസിലർമാരും അഭിപ്രായപ്പെട്ടു.