മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ചു; ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് 7 സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ രണ്ടിലും മൂന്നിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്. സ്കൂളിൽ നിന്നും കുട്ടികളെ വീടുകളിലേയ്ക്ക് കൊണ്ടുപോകും വഴി മാരാരിക്കുളം മാർക്കറ്റിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാർത്ഥികളിൽ ആരുടേയും പരുക്ക് ഗുരുതരമല്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും