കാസർകോട്ട് പത്താം ക്ലാസ് സെന്റോഫ്‌ പാർട്ടി ആഘോഷമാക്കാൻ കഞ്ചാവ്; 34കാരന്‍ പിടിയില്‍

കാസർകോട് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ. വിദ്യാലയത്തിൽ ക‍ഞ്ചാവെത്തിച്ചാണ് വിദ്യാർത്ഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് കാസർ​കോട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് ക‍ഞ്ചാവ് പിടികൂടുകയായിരുന്നു.

പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ കളനാട് സ്വദേശി സമീറിനെ (34) പൊലീസ് പിടികൂടി. പ്രതിയെ പിടികൂടുന്ന വേളയിൽ പൊലീസിനെ മർദിക്കാനും ശ്രമം ഉണ്ടായി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും