സോഷ്യൽ മീഡിയ സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഈ കാലത്ത് ലഭിച്ച ജനശ്രദ്ധയെ ദുരുപയോഗം ചെയ്ത ഇൻഫ്ലുവൻസേഴ്സിന് പണി കൊടുത്ത് കേരള പൊലീസ്. ലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള ഫഷ്മിന സാക്കിർ, വയനാടൻ ബ്ലോഗർ, മല്ലു ഫാമിലി സുജിൻ തുടങ്ങിയവരുടെ ഇൻസ്റ്റ അക്കൗണ്ടുകൾ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് മെറ്റ ഡിലീറ്റ് ചെയ്തു. ഗാംബ്ലിംഗ്, ബെറ്റിങ്, ഗെയ്മിങ് പോലും തരികിട ആപ്പുകൾക്ക് വ്യാപകമായ പരസ്യം നൽകിയതിലാണ് നടപടി.