ആറുവരിപ്പാത: കൂരിയാട് പഴയ പാലം നവീകരിച്ച് കോഴിക്കോട് ഭാഗത്തേക്ക് തുറക്കും, പുതിയ പാലം തൃശൂരിലേക്ക്

| ദേശീയപാതയിൽ പുതിയ ആറുവരിപ്പാതയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി കൂരിയാട് പഴയ പാലം നവീകരിക്കാൻ തുടങ്ങി. കടലുണ്ടിപ്പുഴയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന പാലത്തിന്റെ കൈവരികൾ പൊളിച്ചു പുതുക്കി പണിയുകയാണ്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കൂരിയാട് പുതിയ പാലം നിർമിച്ചിരുന്നു.

ഇരുഭാഗത്തേക്കുമായി 2 പാലവും ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പഴയ പാലം നവീകരിക്കുന്നത്. പുതിയ പാലം തൃശൂർ ഭാഗത്തേക്കും പഴയ പാലം കോഴിക്കോട് ഭാഗത്തേക്കുമായാണ് ഉപയോഗപ്പെടുത്തുക. റോഡ് ആറുവരിപ്പാതയാകുമ്പോൾ..വീതികുറഞ്ഞ പാലം ഗതാഗതത്തിന് പ്രയാസമാകുമായിരുന്നു. ഇതിനെ തുടർന്നാണ് നിലവിലെ പാലം കൂടി ഉപയോഗപ്പെടുത്തുന്നത്. പാലത്തിൽ ഇരുഭാഗത്തേക്കും 2 വരി പാതയ്ക്കുള്ള സൗകര്യമാണുള്ളത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും