കണ്ണൂരിൽ പകുതി വില തട്ടിപ്പിന് ഇരകളായ വനിതകൾ പ്രൊജക്റ്റ്‌ മാനേജരുടെയും കോഡിനേറ്ററുടെയും വീടുകളിലേക്ക് മാർച്ച് നടത്തി.

കണ്ണൂരിൽ പാതിവില തട്ടിപ്പിന് ഇരയായവർ സീഡ് സൊസൈറ്റി പ്രമോട്ടറുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തി. സൊസൈറ്റിയുടെ ബ്ലോക്ക്‌ സെക്രട്ടറി എ മോഹനനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌. തട്ടിപ്പിനിരയായവരുടെ സംഘടനയായ വുമൺ ഓൺ ഫയർ നടത്തിയ മാർച്ച് ടി പ്രേമജ ഉദ്ഘാടനം ചെയ്തു.പാതി വില തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് എ മോഹനൻ എന്നാണ് സമരക്കാരുടെ ആരോപണം.കണ്ണൂരിലെ കോഡിനേറ്റർ മോഹനന്റെ ഇടച്ചേരിയിലെ വീട്ടിലേക്ക് എത്തിയ പ്രതിഷേധ മാർച്ച് വീടിന് സമീപം പോലീസ് തടഞ്ഞു  തുടർന് വനിതകൾ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മോഹനന്നെതിരെ നിരവധി പരാതികൾ കൊടുത്തിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാവുന്നില്ലെന്ന് ടി പ്രേമജ പറഞ്ഞു.നഫീല എ പി, ഇബ്രീസ പി, പ്രഗില സി പി, ശ്രുതി എം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി
മയ്യിൽ സ്വദേശിയായ പ്രൊജക്റ്റ്‌ മാനേജർ രാജമണിയുടെ വീട്ടിലേക്കും മാർച്ച് നടത്തി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും