കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാവിജ്ഞാപനം

 കണ്ണൂർ സർവ്വകലാശാല  പഠന വകുപ്പുകളിലെ   രണ്ടാം   സെമസ്റ്റർ  ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം  ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ്  2025    പരീക്ഷകൾക്ക്  2025 മാർച്ച് 7 മുതൽ   13   വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി)ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 13,14 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

 പുനർ മൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ  എം എ ഡിസെൻട്രലൈസഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, ഡിഗ്രി (ഏപ്രിൽ 2024),  രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്  മെഷീൻ ലേണിംഗ്, (ഏപ്രിൽ 2024)    എന്നീ പരീക്ഷകളുടെ  പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും