കണ്ണൂർ പിണറായി എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ എരുവട്ടി ഇന്ദിരാജി നഗറിലെ കോൺഗ്രസ്‌ പ്രവർത്തകരെയാണ് അക്രമിച്ചത്. പ്രവർത്തകരായ ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു