കുട്ടമ്പുഴയിൽ ആദിവാസി യുവതിയെ വീട്ടിനുള്ളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി;ഭർത്താവ് കസ്റ്റഡിയിൽ

കുട്ടമ്പുഴയിലെ എളംബ്ലാശേരിയിൽ ആദിവാസി യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എളംബ്ലാശേരി സ്വദേശി മായയാണ് (38) മരിച്ചത്. തലക്കടിയേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവ് ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ജിജോയും മായയും വഴക്കുണ്ടായതായി പ്രദേശവാസികൾ പറയുന്നു.രാവിലെ ജിജോ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഓട്ടോ ഡ്രൈവറാണ് മായയെ നിലത്തു കിടക്കുന്നത് കാണുന്നത്. തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒന്നര വർഷം മുൻപാണ് ജിജോയും മായയും എളംബ്ലാശേരിയിൽ താമസമാക്കുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും