ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് – സർട്ടിഫിക്കറ്റ് കോഴ്സ്: മാർച്ച് 22 വരെ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര ക്യാംപസിൽ ഏപ്രിൽ അഞ്ച് മുതൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (EPP) എന്ന ഇംഗ്ലിഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് മാർച്ച് 22 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. നിലവിൽ മറ്റ് കോഴ്സുകൾക്ക് ചേർന്നവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ്: 3,000/- രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവൽ ജേതാവ്
2025 മാർച്ച് 3 മുതൽ 7 വരെ ഉത്തർപ്രദേശിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന 38-മത് ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ കണ്ണൂർ സർവ്വകലാശാലയെ പ്രതിനിധീകരിച്ചുകൊണ്ട് Spot Painting, Poster Making എന്നീ ഇനങ്ങളിൽ പങ്കെടുത്ത കണ്ണൂർ എസ്.എൻ. കോളേജിലെ അക്ഷയ ഷമീർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഹാൾ ടിക്കറ്റ്
17/03/2025 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് , നവംബർ, 2024 (സി സി എസ് എസ്- 2009 മുതൽ 2013 വരെ പ്രവേശനം) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് കണ്ണൂർ, താവക്കര ക്യാമ്പസ്സിൽ മാത്രമുള്ള പരീക്ഷാ സെന്ററിൽ ഹാജരാകണം.
17.03.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റും നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി / എഫ് വൈ ഐ എം പി, ഏപ്രിൽ 2025 പരീക്ഷകളുടെ ഓൺലൈൻ രെജിസ്ട്രേഷൻ 15.03.2025 വരെ നീട്ടി.
ഫീ സ്റ്റേറ്റ്മെൻറ് / അഫിഡവിറ്റ്, സർവകലാശാലയിൽ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 18.03.2025.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം എസ് സി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ് സി എസ് എസ് – റെഗുലർ), നവംബർ 2024 പരീക്ഷകളുടെ ഫലംപ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 25.03.2025 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.