വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവേഷണ പ്രോജക്ടുകളിൽ നിയമനം

തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസർച്ച്) വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടുകളിൽ ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊജക്റ്റ് നഴ്‌സ് തസ്തികകളിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി മാർച്ച് 14ന് രാവിലെ 9.30 ന് മലബാർ ക്യാൻസർ സെന്ററിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.mcc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0490 2399249

തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2025-26 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്ട്രഷേൻ ആരംഭിച്ചു. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 9400006494, 9446973178, 8113965609

സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷൻ നിയമനം

കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കണ്ണൂർ മേഖല കാര്യാലയത്തിന് കീഴിൽ സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷണർ എന്നിവരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. സീനിയർ എഞ്ചിനീയർ യോഗ്യത: ബി.ടെക് (സിവിൽ/മെക്കാനിക്കൽ), ജല വിതരണ പദ്ധതി രൂപകൽപന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിനും ഏഴു വർഷത്തെ പ്രവൃത്തി പരിചയം, കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി.ടെക് സിവിൽ, രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്ങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലിചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണർക്കുള്ള യോഗ്യത. അഭിമുഖം മാർച്ച് 17 ന് രാവിലെ 10.30 ന് തളാപ്പ് എകെജി ഹോസ്പിറ്റലിനു സമീപമുള്ള ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497 2707601, 8281112248

ജില്ലാ സെമിനാർ 14ന്

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മാർച്ച് 14ന് രാവിലെ പത്ത് മുതൽ കണ്ണൂർ ശിക്ഷക്സദനിൽ നടക്കും. മതവും ദേശരാഷ്ട്രവും -ചരിത്രത്തിന്റെ അടിപ്പടവുകൾ എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും.  ബഹുസ്വര ഇന്ത്യയും ചരിത്രപൈതൃകവും എന്ന വിഷയത്തിൽ ഡോ. ടി.എസ്. ശ്യാംകുമാർ സംസാരിക്കും. താൽപര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ : 0497-2706144

ക്വട്ടേഷൻ ക്ഷണിച്ചു

സാംക്രമികേതര രോഗ നിയന്ത്രണ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഫിസിക്കൽ എക്‌സർസൈസ് സൗകര്യങ്ങൾ ഒരുക്കാനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 19ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ:  04972 700194

സ്മാർട്ടായി ചിറക്കൽ വില്ലേജ് ഓഫീസ്; പുതിയ കെട്ടിടോദ്ഘാടനം 14ന്

ചിറക്കൽ വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 11 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷനാവും. എം.പിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ തുടങ്ങിയവർ പങ്കെടുക്കും. വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിപ്പ് കേന്ദ്രം, ഡൈനിംഗ് റൂം, മറ്റ് ഓഫീസ് റൂം, മൂന്ന് ടോയ്‌ലറ്റ്, റാമ്പ് എന്നിവ ഉൾപ്പെടെ 106 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.
ഒമ്പത് മാസം കൊണ്ടാണ് കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുന്ന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിലൂടെ ചിറക്കൽവില്ലേജ് ഓഫീസും സ്മാർട്ടാകുമ്പോൾ ജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാകും.

ജാഗ്രതാ സമിതി യോഗം വെള്ളിയാഴ്ച

കുട്ടികളിലെ ആക്രമവാസനകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ തല ജാഗ്രതാ സമിതി യോഗം മാർച്ച് 14 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു.

താൽക്കാലിക ഒഴിവ്

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി.എച്ച്.ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. മാർച്ച് 17ന് രാവിലെ 11ന് മാങ്ങാട്ടുപറമ്പ് റൂറൽ ജില്ല പോലീസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. 675 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്കാണ് നിയമനം. മുൻ പരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ.ഡി/ആധാർ കാർഡ്), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം രാവിലെ 10.30ന് നേരിട്ട് ഹാജരാകണം.

ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (സായാഹ്‌ന ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകീട്ട് ആറ് മുതൽ എട്ട് വരെ ഒരേ സമയം ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് നടക്കും. 35,000 രൂപയാണ് കോഴ്‌സ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. www.keralamediaacademy.org  വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാർച്ച് 17 വരെ അപേക്ഷിക്കാം. ഫോൺ: 0484 2422275, 2422068, 9388959192, 9447225524, 0471-2726275.

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ.വനിത ഐ.ടി.ഐ യിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഓപ്പൺ പ്രയോറിറ്റി ആൻഡ് പട്ടികജാതി നോൺ പ്രയോറിറ്റി വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നു. എഞ്ചിനീയറിംഗ് ഡിഗ്രി/ടെക്‌നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഐസിടിഇ, പിജി ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി, ബാച്ചിലർ ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐടി, എൻഐഇഎൽടി എ ലെവൽ ഫ്രം എഐസിടിഇ/യുജിസി, മൂന്ന് വൽസര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഐസിടിഇ, ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 19 ന് രാവിലെ 10.30 ന് തോട്ടട ഗവ. വനിത ഐ.ടി.ഐയിൽ നേരിട്ട് എത്തണം. ഫോൺ: 0497 2835987

ടെണ്ടർ ക്ഷണിച്ചു

ജില്ലാ മെഡിക്കൽ ഓഫീസിലെ ഐ.ഡി.എസ്.പി യൂനിറ്റിന്റെ വിവിധ ആവശ്യങ്ങൾക്കായി ടാക്‌സി വാഹനം (ബൊലേറോ, ഇറ്റിയോസ്, ടവേര, ഇന്നോവ, എർട്ടിഗ, സ്വിഫ്റ്റ് ഡിസയർ എന്നിവയോ മറ്റ് നാൽചക്ര ടാക്‌സി വാഹനങ്ങളോ) വാടകയ്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകൾ/ട്രാവൽ ഏജൻസികളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് 27 ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 04972 700709

വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്

പശ്ചാത്തല മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അവതരിപ്പിച്ചു. 41,31,190 രൂപ പ്രാരംഭ ബാക്കിയും 19,01,60,259 രൂപ വരവും 19,12,81,902 രൂപ ചെലവും 30,09,547 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ബജറ്റ്  ഇത്തവണ ഊന്നൽ നൽകിയത്.
ഏടന്നൂർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ, പെരുമുണ്ടേരി കുടിവെള്ള പദ്ധതിക്ക് 8.5 ലക്ഷം രൂപ, മുക്കിച്ചാങ്കണ്ടി കുടിവെള്ള പദ്ധതിക്ക് ഏഴ് ലക്ഷം രൂപ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് 14 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും പുനരുദ്ധാരണത്തിന് 4.5 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. തീരദേശ മേഖലയെ ചേർത്തുപിടിച്ച ബജറ്റ് മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് മികച്ച പിന്തുണയാണ് നൽകിയത്. തീരദേശ മേഖലയിലെ പദ്ധതികൾക്ക് വേണ്ടി 19 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വ്യക്തിഗത സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖല, മൃഗസംരക്ഷണം എന്നിവ ഉൾപ്പെടെ ഉൽപാദന മേഖലയിൽ 86 ലക്ഷം രൂപയാണ് ബജറ്റ് വകയിരുത്തിയത്. ശുചിത്വവും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 31 ലക്ഷം രൂപ വകയിരുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി കെ.എ. ലസിത, അക്കൗണ്ടന്റ് പി.കെ. സുധീഷ്, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

‘ദേശീയ സാമ്പിൾ സർവെയുടെ 75 വർഷങ്ങൾ’: ആഘോഷങ്ങൾക്ക് തുടക്കം

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ കേരള നോർത്ത് റീജ്യണൽ ഓഫീസ് ദേശീയ സാമ്പിൾ സർവെയുടെ 75 വർഷങ്ങൾ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പെരുവയൽ ഗ്രാമപഞ്ചായത്ത് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹാളിൽ നടന്ന ‘നാഷണൽ സാമ്പിൾ സർവ്വേ: ചരിത്രവും പ്രാധാന്യവും സർവ്വേ പ്രയോജനങ്ങളും’ ക്യാമ്പയിനിൽ ആശാ പ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ അങ്കണവാടികളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിവിധയിനം തൈകൾ നട്ടു. സാമ്പിൾ സർവെയെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. ആഘോഷപരിപാടികൾ ഒക്ടോബർ വരെ നീണ്ടുനിൽക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, എൻ.എസ്.ഒ ഡയറക്ടറും റീജ്യണൽ മേധാവിയുമായ എഫ്. മുഹമ്മദ് യാസിർ, ഡി.ഇ.എസ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ്, എൻ.എസ്.ഒ അസിസ്റ്റന്റ് ഡയറക്ടർ പി.കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

എൻ.എഫ്.ടി.ഡബ്ല്യു സ്‌കോളർഷിപ്പ് വിതരണം

2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് തുക ഇനിയും കൈപ്പറ്റാത്തവർ മാർച്ച് 20നകം കൈപ്പറ്റണം. ആധാർ, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നുമാണ് തുക കൈപ്പറ്റേണ്ടത്. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ തുക തിരിച്ചടയ്ക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ അംഗീകൃത പഠന കേന്ദ്രങ്ങളിലാണ് റെഗുലർ, പാർടൈം ബാച്ചുകളിലായി ക്ലാസുകൾ നടത്തുക. എസ്.എസ്.എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ- 7994926081

പി.എസ്.സി ഇന്റർവ്യൂ

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) ഫസ്റ്റ് എൻസിഎ-മുസ്ലിം (കാറ്റഗറി നമ്പർ -463/2023), ഫസ്റ്റ് എൻസിഎ-എസ്.സി (കാറ്റഗറി നമ്പർ-464/2023) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം മാർച്ച് 28 ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും. ഇന്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്.  ഉദ്യോഗാർഥികൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും