തെലങ്കാനയിൽ ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും;കടയുടമ അറസ്റ്റിൽ

ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും കഞ്ചാവ് കലർത്തിയ കുൽഫിയും ബർഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു സത്യ നാരായണയെ പിടിച്ചത്.കഞ്ചാവ് കലർത്തിയ 100 കുൽഫി, 72 ബർഫികൾ, കഞ്ചാവ് ബോളുകൾ, ഐസ്ക്രീമുകൾ എന്നിവ പിടിച്ചെടുത്തു. സത്യ നാരായണ സിം​ഗിൻ്റെ ഐസ്ക്രീം കടയിലൂടെയായിരുന്നു വില്പന. നിരോധിത ലഹരി പദാർത്ഥങ്ങൾ കുട്ടികൾക്ക് ഉൾപ്പടെ വിതരണം ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും