അദാലത്തിന്റെ കാലാവധി നീട്ടി
കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം മുൻകാലങ്ങളിൽ ഖനനം ചെയ്തു നീക്കിയ ധാതുക്കൾക്കുള്ള കുടിശ്ശികകൾ ഒടുക്കുന്നതിനും അപ്രകാരം കുറ്റം രാജിയാക്കുന്നതിലേക്കുമായുള്ള അദാലത്തിന്റെ കാലാവധി 2025 മാർച്ച് 31 വരെ നീട്ടിയതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജിയോളജിസ്റ്റ് അറിയിച്ചു. അദാലത്തുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 25ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ കാലാവധി 2024 മാർച്ച് 31 വരെ ആയിരുന്നു. ഇതേതുടർന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് കാലാവധി നീട്ടി 2025 െഫബ്രുവരി 28ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഈ ആവശ്യത്തിലേക്കായി കാലാവധി നീട്ടില്ലെന്നും അറിയിച്ചു.
കാഴ്ച പരിമിതർക്ക് പുസ്തക പാരായണത്തിന് വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിലി ലിപിയിൽ അച്ചടിച്ച 10 ക്ലാസ്സിക് കൃതികളുടെ പ്രകാശനം മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വിസി ഹാളിൽ പ്രസിഡൻറ് അഡ്വ. കെ.കെ. രത്‌നകുമാരി പ്രകാശനം ചെയ്യും. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനാവും.
ബ്രെയിലി ലിപിയിൽ മലയാളത്തിലെ ക്ലാസിക് കൃതികളുടെ കോപ്പികളാണ് തയ്യാറാക്കിയിരിക്കുന്നത്.
ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, തകഴിയുടെ ചെമ്മീൻ, ബെന്യാമിന്റെ ആടുജീവിതം, എം.ടി.യുടെ കാലം, മാധവിക്കുട്ടിയുടെ നെയ്പായസം, കെആർ. മീരയുടെ ആരാച്ചാർ, സി.വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്നീ കൃതികളുടെ കോപ്പികളാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇവ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ബ്രെയിലി ലിപി അറിയുന്ന കാഴ്ചപരിമിതരുള്ള പ്രദേശത്തെ വായനശാലകൾക്ക് വായിക്കാൻ കൊടുക്കും.
വിദ്യാർഥികൾക്കായി മത്സരം
കൃഷിവിജ്ഞാൻ കേന്ദ്ര ദിനം 2025ന്റെ ഭാഗമായി മലപ്പുറം കൃഷി വിജ്ഞാൻ കേന്ദ്രം സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൃഷി എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, പോസ്റ്റർ മേക്കിങ്, ഉപന്യാസ രചന, പെയിന്റിങ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. https://docs.google.com/forms/
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്
കണ്ണൂർ സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസി. പ്രിസൺ ഓഫീസറുടെ ഒരു ഒഴിവുണ്ട്. 55 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ കാറ്റഗറി ഷെയ്പ്-ഒന്ന് വിഭാഗത്തിൽ ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും, വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം മാർച്ച് 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നം. 0497 2700069
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ്ങ് വകുപ്പിലെ ജി.ഇ ലാബിലേക്ക് രണ്ട് പ്രൂവിങ് റിങ്ങ് (50 കെ.എൻ ഫോർ സി.ബി.ആർ അപ്പോരറ്റസ്), 2.5 കെ.എൻ കപ്പാസിറ്റി പ്രൂവിങ്ങ് റിങ്ങ് എന്നിവ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 28 ന് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. വെബ്സൈറ്റ് www.gcek.ac.in , ഫോൺ : 049727802268