കണ്ണൂർ ചെറുപുഴ വാണിയംകുന്നില്‍ നിന്നും കഴിഞ്ഞ ദിവസം മുതല്‍ കാണാതായ കണ്ടത്തിൽ സജിനെ കണ്ടെത്താന്‍ പാണ്ടിക്കടവ് ചെക്ക് ഡാമില്‍ പെരിങ്ങോം ഫയര്‍ ഫോഴ്സ് തിരച്ചില്‍ നടത്തുന്നു.ഇതിനു സമീപം വരെ ഇയാള്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെ പരിശോധിക്കുന്നത്.ചെറുപുഴയിൽ പോകുന്നുവെന്ന് പറഞ്ഞ് ഇയാള്‍ രാവിലെ 9 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. വെള്ളത്തില്‍ അടിയില്‍ കിടക്കുന്ന വസ്തുക്കള്‍ വരെ കണ്ടെത്തുന്ന തരം ക്യാമറ ഉപയോഗിച്ചാണ് സ്കൂബാ ഡൈവിംഗ് ടീം തിരച്ചില്‍ നടത്തുന്നത്. സജിനെ ശനിയാഴ്ച മുതലാണ് കാണാതായത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സജിൻ. രാവിലെ മുതലാണ് ചെക്ക് ഡാമിൽ തെരച്ചിൽ തുടങ്ങിയത്. പുഴയുടെ സമീപത്തേക്ക് ഇയാൾ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.