വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശ നിഷേധത്തിനെതിരെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ വി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഏഴ് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, 2021ന് ശേഷം റിട്ടയർ ചെയ്ത ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശിക ഉറപ്പ് വരുത്തുക,തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തിയത്.ബ്ലോക്ക് പ്രസിഡണ്ട് പി.ടി.പി മുസ്‌തഫ അധ്യക്ഷനായി. പി.കൃഷ്ണൻ, ഇ.വിജയൻ, പി.ജെ. മാത്യു, പി. ഗോവിന്ദൻ, യു.നാരായണൻ, കെ.വി. പ്രേമരാജൻ തുടങ്ങിയർ സംസാരിച്ചു.