പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി തുങ്ങി മരിച്ചു

പാലക്കാട് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി തുങ്ങി മരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പിൽ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാൻ തയ്യാറാകാത്തതാണ് കാരണം.ഷൈബു കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ബന്ധുക്കൾ ഓടിയെത്തിയാണ് തീ അണച്ചത്. തീ അണഞ്ഞ ഉടൻ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി ഇവിടെ നിന്ന് പോയി. കിണറിൽ തൂക്കിയിട്ടിരുന്ന മോട്ടോറിൻ്റെ കയർ ഉപയോഗിച്ച് കിണറിനകത്ത് തൂങ്ങി. മരിച്ച നിലയിൽ ഇയാളെ പിന്നീട് കണ്ടത്തുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും