ഗതാഗത നിയന്ത്രണം

മുത്താറിപ്പീടിക – ചെറുവാഞ്ചേരി റോഡില്‍ മഞ്ഞകാഞ്ഞിരത്ത്  കലുങ്ക് നിര്‍മാണവും  എംഎസ്എസ് പ്രവൃത്തിയും നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. പാനൂര്‍ – മുത്താറിപ്പീടിക -വരപ്ര -മഞ്ഞകാഞ്ഞിരം വള്ള്യായി – മരപ്പാലം വഴി കൂത്തുപറമ്പിലേക്ക് പോവുന്ന ബസുകള്‍ പാനൂര്‍ -മുത്താറിപ്പീടിക – കല്ലറക്കല്‍ പള്ളി – വള്ള്യായി – മരപ്പാലം വഴി പോകണം. പാനൂര്‍ – ചെണ്ടയാട് റൂട്ടില്‍ പാടാന്‍ താഴെ വരെ പോവുന്ന ബസുകള്‍ ചെണ്ടയാട് ജംഗ്ഷനില്‍ നിര്‍ത്തിയിടേണ്ടതാണ്. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ ഉപയോഗിക്കണമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തളിപ്പറമ്പ് ബ്ലോക്കിലെ പൊക്കുണ്ട് കൂനം കുളത്തൂര്‍ കണ്ണാടിപ്പാറ നടുവില്‍ റോഡില്‍ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ ചുഴലി മുതല്‍ കണ്ണാടിപ്പാറ കവല വരെ ഏപ്രില്‍ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും