എം.ബി.എ – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാം (2025-26)-അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ് അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന് 08.04.2025 (ചൊവ്വാഴ്ച) മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി 30.04.2025 (ബുധനാഴ്ച). യോഗ്യത: ബിരുദവും സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്: ഓരോ സെമെസ്റ്ററിനും 35,000/- രൂപ.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 03.05.2025 (ശനിയാഴ്ച) ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in – Academics → Centre for Lifelong Learning→ MBA admission)
പ്രൊജക്റ്റ് മൂല്യ നിർണ്ണയം
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബി. എ. എക്കണോമിക്സ് /ഡെവലപ്മെൻറ് എക്കണോമിക്സ് / സോഷ്യൽ സയൻസ്- എക്കണോമിക്സ് ഡിഗ്രി(റെഗുലർ /സപ്ലിമെന്ററി) (ഏപ്രിൽ 2025) പ്രൊജക്റ്റ് മൂല്യ നിർണ്ണയം 2025 ഏപ്രിൽ 11-ന് അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പുനർമൂല്യ നിർണയ ഫലം
അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2024 ) പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണ്ണ ഫലം പുനർമൂല്യ നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് (സി ബി സി എസ് എസ്- സപ്പ്ളിമെന്‍ററി), ജനുവരി 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ഏപ്രിൽ 22 മുതൽ 28 വരെയും, പിഴയോട് കൂടി ഏപ്രിൽ 29 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എം. എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാം സ്ററഡി ടൂർ റിപ്പോർട്ട് സമർപ്പണം.
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ-2023 പ്രവേശനം/ സപ്ലിമെന്ററി- 2020, 2021, 2022 പ്രവേശനം ഏപ്രിൽ 2024 സെഷൻ) പ്രോഗാമിന്റെ സ്റ്റഡി ടൂർ റിപ്പോർട്ട് 21.04.2025 (തിങ്കളാഴ്ച്ച) ന് വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം.