ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേര് ഇട്ടതിൽ കടുത്ത പ്രതിഷേധം

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേര് ഇട്ടതിൽ കടുത്ത പ്രതിഷേധം.
പാലക്കാട് നഗരസഭക്ക് കീഴിലുള്ള നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ തടഞ്ഞു. തറക്കല്ലിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ലെടുത്ത് മാറ്റാൻ ഇവർ ആവശ്യപ്പെട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പേരാണ് നൈപുണ്യകേന്ദ്രത്തിന് ഇട്ടത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പേര് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്