ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് കോഴ്സ്: ഏപ്രിൽ 19 വരെ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര ക്യാംപസിൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (EPP) ഇംഗ്ലിഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് 19.04.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
ക്ലാസുകൾ 26.04.2025ന് തുടങ്ങും. യോഗ്യത: പ്ലസ് ടു. നിലവിൽ മറ്റ് കോഴ്സുകൾക്ക് ചേർന്നവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ്: 3,000/- രൂപ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി 22.04.2025ന് മുൻപ് സ്‌കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.
ആവശ്യമുണ്ട്
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ധർമശാല ക്യാമ്പസിൽ ടീച്ചർ എഡ്യൂക്കേഷൻ സെന്റെറിൽ ദിവസവേതന അടിസ്ഥാനത്തിൽ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലബിരുദവും, ഓഫീസ്പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഓഫീസിൽ അസിസ്റ്റന്റിനെ (താത്കാലിക അടിസ്ഥാനത്തിൽ) ആവശ്യമുണ്ട്. പ്രായം 18 നും 36 നും ഇടയിൽ (നിയമാനുസൃതമായ വയസ്സിളവ്). യോഗ്യതയുള്ളവർ 21.04.2025 തിങ്കളാഴ്ച്ച രാവിലെ 10.00 മണിക്ക് ധർമശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റെറിൽ വച്ചു നടത്തുന്ന ഇന്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ ഹാജരാക്കേണ്ടതാണ്.
സുധാകൃഷ്ണൻ എൻഡോവ്മെൻറ് വിതരണം ചെയ്തു
കണ്ണൂർ സർവകലാശാലയുടെ ഗവ./എയ്‌ഡഡ് കോളേജുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൽസ്യ തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്കുള്ള സുധാകൃഷ്ണൻ എൻഡോവ്മെൻറ് 11.4.2025 ന് വിതരണം ചെയ്തു. സർവകലാശാലയുടെ ആസ്ഥനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ് (ഡോ.) കെ കെ സാജു ഉദ്‌ഘാടനം നിർവ്വഹിച്ചു ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം ആശംസിച്ചു . സിൻഡിക്കേറ്റ് അംഗങ്ങൾ സന്നിഹിതരായിരുന്നു. ഈ വർഷം ഒൻപത് പെൺകുട്ടികളാണ് എൻഡോവ്മെന്റിന് അർഹരായത്.
ഹാൾ ടിക്കറ്റ്
22.04.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെയും, 2009 മുതൽ 2013 വരെ അഡ്മിഷൻ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ബിരുദം -വൺ ടൈം മേഴ്‌സിചാൻസ് (നവംബർ-2024) പരീക്ഷകളുടെയും ഹാൾ ടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
22 / 04 / 2025 മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ (എഫ് വൈ യു ജി പി ) രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2025 ) റെഗുലർ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് , കോളേജുകൾക്ക് അവരുടെ ലോഗിനിൽ നിന്നും വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പിൽ നിന്നും ലഭ്യമാകും
ടൈം ടേബിൾ
14.05.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം(റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾസർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു