വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ധനസഹായ വിതരണം

രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ അവിവാഹിതരും ആശ്രിതരും മറ്റ് സര്‍ക്കാര്‍ സഹായങ്ങളോ പെന്‍ഷനോ ലഭിക്കാത്തതും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ പെണ്‍മക്കള്‍ക്ക് അവരുടെ അച്ഛനമ്മമാരുടെ മരണ ശേഷം പ്രതിമാസം 5000 രൂപ ധനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മാതൃകയില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0497 2700069

ഫാര്‍മസിസ്റ്റ് നിയമനം

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോട്ടേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഫാര്‍മസിസിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഹാര്‍മസി (ഡി.ഫാം) ബിരുദമുള്ള, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമാണ്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 16 ന് രാവിലെ 11.30 ന് അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്: gmckannur.edu.in

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി. ഫെബ്രുവരി മാസത്തില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍ www.ihrd.ac.in  വെബ്സൈറ്റിലും ലഭിക്കും. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ പിഴ കൂടാതെ ഏപ്രില്‍ 21 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിലും ഏപ്രില്‍ 28 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നല്‍കാം. 2025 ജൂണിലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ ഏപ്രില്‍ 21 നകം പിഴ കൂടാതെയും 200 രൂപ ലേറ്റ് ഫീയോടുകൂടി ഏപ്രില്‍ 28 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേനെ സമര്‍പ്പിക്കണം.

വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ നിയമനം

എടക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ സോണല്‍ സെന്റര്‍ നമ്പര്‍ 56 വലിയകുണ്ട് കോളനി അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസായവര്‍ക്ക് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ സോണല്‍ ഡിവിഷന്‍ 16 പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാ ഫോറം ചക്കരക്കല്‍ ഇരിവേരി സി എച്ച് സിക്ക് സമീപമുള്ള എടക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ 24 വരെ സ്വീകരിക്കും.  ഫോണ്‍: 0497 2852100

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് (ഇന്റേണ്‍ഷിപ്പോടുകൂടി) റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ പോലീസ് മൈതാനിയില്‍ മെയ് എട്ട് മുതല്‍ 14 വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എക്‌സിബിഷനില്‍ ആരോഗ്യ വകുപ്പിനായി മൂന്ന് സ്റ്റാള്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്റ്റാള്‍ സൈസ് 3എം*2എം, ആകെ ഏരിയ 9* 2 മീറ്റര്‍. ഏപ്രില്‍ 21 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ – 0497 2700709

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 19 ന് രാവിലെ 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2025 -26 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. എരമം കുറ്റൂര്‍, വളപട്ടണം, ഉദയഗിരി, പെരിങ്ങോം വയക്കര, മാലൂര്‍, കുന്നോത്തുപറമ്പ, നടുവില്‍, എരുവേശ്ശി, ആലക്കോട്, ചെറുപുഴ, അഴീക്കോട്, ചൊക്ലി, മലപ്പട്ടം, മാങ്ങാട്ടിടം, ന്യൂമാഹി, പേരാവൂര്‍ ഗ്രാമപഞ്ചായത്തുകള്‍, ഇരിക്കൂര്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകള്‍, ശ്രീകണ്ഠാപുരം നഗരസഭ, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവയാണ് അംഗീകാരം നേടിയത്. ഇതോടെ ജില്ലയിലെ 58 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷയായി. ഡി.പി.സി മെമ്പര്‍മാരായ അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. ടി. സരള, കെ. താഹിറ, എന്‍.പി. ശ്രീധരന്‍, ഇ. വിജയന്‍ മാസ്റ്റര്‍, ശ്രീന പ്രമോദ്, കെ.വി. ലളിത, കെ.വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

ധര്‍മ്മടം മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മക്രേരി ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി മുഖ്യമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

മക്രേരി ശ്രീ സുബ്രഹമണ്യസ്വാമി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 10:30 ന് നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,86,00,000 രൂപയോളം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. സുധാകരന്‍ എം.പി, ഡോ. വി. ശിവദാസന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള, കെ ഐ ഐ ഡി സി ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ടൂറിസം വകുപ്പ് സ്റ്റേറ്റ് ഫണ്ട്, കിഫ്ബി സാമ്പത്തിക വകയിരുത്തല്‍ എന്നീ ഫണ്ടുകള്‍ വഴി പൂര്‍ത്തീകരിച്ച ഊട്ടുപുര, മ്യൂസിയം കെട്ടിടം, സോപാന സംഗീത മ്യൂസിയം, ടോയ്ലറ്റ്, ലാന്‍ഡ് സ്‌കേപ്പിംഗ്, ചുറ്റമ്പലം ടൈല്‍ പാകല്‍, മറ്റ് സ്ഥലങ്ങളില്‍ കല്ല് പാകല്‍, കുളം നവീകരണം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ധര്‍മ്മടം മണ്ഡലത്തിലെ റോഡുകള്‍ 13 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

സി ആര്‍ ഐ എഫ് പദ്ധതിയിലുള്‍പ്പെടുത്തി ധര്‍മ്മടം മണ്ഡലത്തിലെ പിണറായി, വേങ്ങാട്, കോട്ടയം പഞ്ചായത്തുകളിലെ അഭിവൃദ്ധിപ്പെടുത്തിയ ആറാംമൈല്‍ – പാനുണ്ട – ആര്‍ടെക് – ഓലായിക്കര – പാച്ചപ്പൊയ്ക – കായലോട് – കുട്ടിച്ചാത്തന്‍ മഠം – കുഴിയില്‍ പീടിക – പവര്‍ലൂംമെട്ട – അറത്തില്‍ക്കാവ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഏപ്രില്‍ 13 ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പാനുണ്ട സ്‌കൂള്‍ പരിസരത്താണ് പരിപാടി. 10.640 മീറ്റര്‍ നീളത്തില്‍ 26.40 കോടി രൂപ മുതല്‍ മുടക്കിലാണ് റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തിയത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കെ.സുധാകരന്‍ എം.പി, ഡോ. വി ശിവദാസന്‍ എം.പി, കെ.പി. മോഹനന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി.ഡബ്ല്യൂ.ഡി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

അവധിക്കാല ടൂര്‍ പാക്കേജ്

തലശ്ശേരി കെ എസ് ആര്‍ ടി സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.

പാസിങ് ഔട്ട് പരേഡ് ശനിയാഴ്ച

പരിശീലനം പൂര്‍ത്തിയാക്കിയ കെ.എ.പി. നാലാം ബറ്റാലിയന്‍, കെ.എ.പി. രണ്ടാം ബറ്റാലിയന്‍ പാലക്കാട്, മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയന്‍ മലപ്പുറം, കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ ഇടുക്കി എന്നിവിടങ്ങളിലെ റിക്രൂട്ട് പോലീസ് സേനാഗംങ്ങളുടെയും ഐ.ആര്‍ ബറ്റാലിയന്‍ തൃശ്ശൂരിലെ റിക്രൂട്ട് പോലീസ് ഡ്രൈവര്‍ സേനാഗംങ്ങളുടെയും സംയുക്ത പാസ്സിങ്് ഔട്ട് പരേഡ് ഏപ്രില്‍ 12 ശനിയാഴ്ച രാവിലെ 8.30 ന് കെ.എ.പി. നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ് സല്യൂട്ട് സ്വീകരിക്കും. 447 പേരാണ് പരിശീലനം നേടിയത്.

കേരള ബീഡി – ചുരുട്ട് തൊഴിലാളി പെന്‍ഷന്‍

വിഷുവിനോടനുബന്ധിച്ച് കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു മാസത്തെ പെന്‍ഷന്‍ അയച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും