തലശ്ശേരി തീർഥാടന ടൂറിസത്തിന് 25 കോടിയുടെ കേന്ദ്രാനുമതി
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴി പൈതൃക നഗരിയായ തലശ്ശേരിയുടെ വികസനത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. ആറ് ഘടക പദ്ധതികളായി തിരിച്ചാണ് അനുമതി. സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ട് ടൂറിസം കേന്ദ്രങ്ങൾ ആകർഷകമാക്കാനും തീർഥാടന ടൂറിസം കേന്ദ്രമാക്കി തലശ്ശേരിയേയും പരിസര പ്രദേശങ്ങളെയും ഉയർത്തിക്കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. താഴെ അങ്ങാടി പൈതൃക തെരുവ് നവീകരണത്തിന് 400 ലക്ഷം, ചിറക്കക്കാവിന് 151 ലക്ഷം, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് 498 ലക്ഷം, പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമിക്ക് 193 ലക്ഷം, ചൊക്ലി നിടുമ്പ്രം തെയ്യംകലാ അക്കാദമിക്ക് 123 ലക്ഷം, ഹരിത ടൂറിസത്തിന് 325 ലക്ഷം, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ 266 ലക്ഷം, മാർക്കറ്റിംഗ് പ്രൊമോഷന് 25 ലക്ഷം, പരിശീലനം, ശിൽപശാലകൾ എന്നിവയ്ക്ക് 52 ലക്ഷം എന്നിങ്ങനെ ആറ് ഘടക പദ്ധതികളിലായി 25 കോടി രൂപയുടെ പ്രവർത്തനാനുമതിയാണ് ലഭ്യമായത്. പദ്ധതി പ്രവർത്തനങ്ങൾക്കുള്ള സ്ഥലം, പിന്തുണാ സംവിധാനങ്ങൾ എന്നിവ സംസ്ഥാന സർക്കാർ ഒരുക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും വിവിധ ഘട്ടങ്ങളിലായി നടന്ന ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തര ചർച്ചയുടെ ഭാഗമായാണ് തലശ്ശേരിക്ക് ഇത്രയും വലിയൊരു പദ്ധതി അംഗീകാരം ലഭിച്ചത്.
തലശ്ശേരി-മാഹി ബൈപ്പാസ്: അണ്ടർ പാസിന് ടെണ്ടർ നടപടി പൂർത്തിയായി
തലശ്ശേരി-മാഹി ബൈപ്പാസിൽ അണ്ടർ പാസ് നിർമാണം, സ്ട്രീറ്റ് ലൈറ്റ്, സർവീസ് റോഡ് പൂർത്തീകരണം എന്നിവയ്ക്കുള്ള ടെണ്ടർ നടപടി പൂർത്തിയായി. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. രാത്രി കാലത്ത് ബൈപ്പാസിൽ വെളിച്ചമില്ലാത്തതും ചില സ്ഥലങ്ങളിൽ സർവീസ് റോഡുകൾ പൂർത്തിയാവാത്തതും സിഗ്‌നൽ പോയിന്റിന് അടുത്തായി അണ്ടർപാസ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള യോഗങ്ങൾ വിളിച്ച് ചേർത്തിരുന്നു. ഇതേ തുടർന്നാണ് 34 കോടി 25 ലക്ഷം രൂപക്കുള്ള ടെണ്ടർ അംഗീകരിച്ചുകൊണ്ട് പദ്ധതി പ്രവർത്തനത്തിന് ആവശ്യമായ പ്രവർത്തനാനുമതിയും സാങ്കേതിക അനുമതിയും ദേശീയപാത അതോറിറ്റിയിൽ നിന്നും ലഭ്യമായിരിക്കുന്നത്.
ജീവനക്കാരെ നിയമിക്കുന്നു
പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിലുള്ള പെരിങ്ങോം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ക്ലാർക്ക്, കൗൺസിലർ, സ്റ്റാഫ് നഴ്സ്, കാറ്ററിംഗ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷയോടൊപ്പം ബയോഡാറ്റ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂർ -670353 എന്ന വിലാസത്തിൽ മെയ് രണ്ടിന് വൈകുന്നേരം നാലിനകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. ഇ മെയിൽ : emrsskarindalam@gmail.com, ഫോൺ: 8848554706
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് 26 ന്
കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആന്റ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സ്വകാര്യ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റർ, ഓഫീസ് അസിസ്റ്റന്റ്, മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റർ, ഓഫീസ് അസിസ്റ്റന്റ്, മാനേജ്‌മെന്റ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺസൽട്ടന്റ്, ഫീൽഡ് സെയിൽസ് ഓഫീസർ, അഡൈ്വസർ ആന്റ് പിഡിഐ ട്രെയിനി, മെക്ക് ട്രെയിനി, സ്‌പെയർ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം നടത്തുക. ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30 ന് മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം കണ്ണൂർ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം. ഫോൺ: 04972703130
എന്റെ കേരളം പോസ്റ്റർ പ്രകാശനം വ്യാഴാഴ്ച
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് എട്ട് മുതൽ 14 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണ പോസ്റ്റർ മ്യൂസിയം, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏപ്രിൽ 24 വ്യാഴാഴ്ച പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഡി പി സി ഹാളിൽ സംഘാടക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ പങ്കെടുക്കും.
ഉപന്യാസ രചനാമത്സരം
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മെയ് എട്ട് മുതൽ 14 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാതല സംഘാടക സമിതി ‘എന്റെ കേരളം’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത വിഷയത്തിൽ നാല് പേജിൽ കവിയാത്ത ഉപന്യാസം കൈയെഴുത്ത് പ്രതിയായി നേരിട്ടോ തപാൽ മാർഗമോ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ-670002 എന്ന വിലാസത്തിൽ മെയ് രണ്ടിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. മത്സരത്തിന് പ്രായപരിധിയില്ല. ഫോൺ: 04972 700231
ഹോസ്റ്റൽ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ. പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗക്കാരെയും പരിഗണിക്കും. മറ്റു സമുദായങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായി മൂന്ന് സീറ്റുകളുണ്ട്. സൗജന്യ താമസം, ഭക്ഷണം, ട്യൂഷൻ, രാത്രികാല പഠന മേൽനോട്ടത്തിന് റസിഡന്റ് ട്യൂട്ടർ സേവനം എന്നിവയോടൊപ്പം പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവൻസുകൾ, യൂണിഫോം, നൈറ്റ് ഡ്രസ്സ് എന്നിവയും ലഭിക്കും. ജാതി സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്‌കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് 15 വരെ അപേക്ഷിക്കാം. അപേക്ഷ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 8848680653, 9605996032
പട്ടികജാതി വികസന വകുപ്പിനു കീഴിൽ അഴീക്കോട് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗക്കാരെയും പരിഗണിക്കും. സൗജന്യ താമസം, ഭക്ഷണം, രാത്രികാല പഠന മേൽനോട്ടത്തിന് റസിഡന്റ് ട്യൂട്ടർ സേവനം എന്നിവയോടൊപ്പം പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവൻസുകൾ, യൂണിഫോം, നൈറ്റ് ഡ്രസ്സ് എന്നിവയും ലഭിക്കും. ജാതി സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്‌കൂളിലെ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് 25 വരെ അപേക്ഷിക്കാം. ഫോൺ: 9744365963, 9188920086
പാനൂർ ബ്ലോക്ക്പഞ്ചായത്ത് പട്ടിക ജാതി വികസന ഓഫീസിനു കീഴിൽ കതിരൂർ വേറ്റുമ്മൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പട്ടികജാതി / വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 9847518696, 9605996032
സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് 50 വയസ്സിന് താഴെയുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം ഏപ്രിൽ 28 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തിക്കണമെന്ന് കണ്ണൂർ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700069
താൽക്കാലിക അധ്യാപക ഒഴിവ്
കടവത്തൂർ എൻഐഎ കോളേജിൽ അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അഫ്‌സൽ-ഉൽ-ഉലമ പ്രിലിമിനറി വിഭാഗത്തിൽ മെയ് എട്ടിന് ഉച്ചയ്ക്ക് 11 നും യു.ജി.സി വിഭാഗത്തിൽ അതേ ദിവസം ഉച്ചയ്ക്ക് 12 നും കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 9497646864, 0490-2390381, 0490-2930381
വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം കെ എസ് ഇ ബി എൽ സെക്ഷൻ പരിധിയിലെ 11 കെവി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ടംകുളങ്ങര, പിഎച്ച്സി, മൂശാരിക്കൊവ്വൽ, ആണ്ടാംകൊവ്വൽ, പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ
ഏപ്രിൽ 24 ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ടെണ്ടർ ക്ഷണിച്ചു
പയ്യന്നൂർ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. മെയ് ഏഴ് വരെ അപേക്ഷിക്കാം. ഫോൺ: 9048298740, 9188526762, 9947900560
ടെണ്ടർ ക്ഷണിച്ചു
തലശ്ശേരി ശിശു വികസന പദ്ധതി ഓഫീസിനായി ഡ്രൈ ലീസ് (ഡ്രൈവറില്ലാതെ വാഹനം മാത്രം) വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, തലശ്ശേരി, മുനിസിപ്പൽ ടി ബി കോംപ്ലക്സ്, മൂന്നാംനില, എംജി റോഡ് എന്ന വിലാസത്തിൽ മെയ് 22 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ: 04902344488