പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.എൽ.ഐ.എസ്.സി./ എൽ.എൽ.എം. (സി.ബി.സി.എസ്.എസ്-സപ്പ്ളിമെന്
കണ്ണൂർ യൂണിവേഴ്സിറ്റി എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചു
കണ്ണൂർ: സംരംഭകത്വം, സ്കിൽ ഡെവലപ്മെന്റ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ യൂണിവേഴ്സിറ്റിയും അഹമ്മദാബാദിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
താവക്കര ക്യാമ്പസിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ സാജുവിന്റെ അധ്യക്ഷതയിൽ ഹൈബ്രിഡ് മോഡിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസും EDII റീജിയണൽ ഡയറക്ടർ പ്രൊഫ. രാമൻ ഗുജ്റാളും ധാരണാപത്രത്തിൽ ഒപ്പുവച്ചു .
ചടങ്ങിൽ ഐ. ക്യു. എ. സി. ഡയറക്ടർ പ്രൊഫ. അനൂപ് കുമാർ കേശവൻ , യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം ശ്രീ അനീഷ് കുമാർ കെ.പി., ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ കൗൺസിൽ (IIC) പ്രസിഡന്റ് ഡോ. സൂരജ് എം ബഷീർ, EDII കോ-ഓർഡിനേറ്റർ ശ്രീ. ശിവൻ അമ്പാട്ട് എന്നിവർ പങ്കെടുത്തു.
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദം ഒന്നാം സെമസ്റ്റർ കോഴ്സ്/ പരീക്ഷാ രജിസ്ട്രേഷൻ
2024 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നു വർഷ ബിരുദ പ്രോഗ്രാമുകളുടെ (FYUGP പാറ്റേൺ) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷൻ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾ സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സിലക്ഷനും 06.05.2025 മുതൽ 12.05.2025 വരെ K-REAP സോഫ്റ്റ് വെയർ വഴി ഓൺലൈൻ ആയി നടത്തേണ്ടതാണ്. തുടർന്ന്, 15.05.2025 മുൽ 19.05.2025 വരെ പിഴയില്ലാതെയും 20.05.2025 വരെ പിഴയോടുകൂടിയും പരീക്ഷാ രജിസ്ട്രേഷനും ചെയ്യേണ്ടതാണ്. 09.06.2025മുതൽ പരീക്ഷ തുടങ്ങും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.