വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പാലിയേറ്റീവ് ഗ്രിഡ് രജിസ്ട്രേഷന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പാലിയേറ്റീവ് ഗ്രിഡ് വെബ്സൈറ്റില്‍ സാന്ത്വന പരിചരണ മേഖലയില്‍ സേവനം നല്‍കിവരുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതിനായി കേരള കെയര്‍ വെബ്സൈറ്റില്‍ പ്രവേശിച്ച് സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷന്‍ എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെടാം.
സൗജന്യ പഠനകിറ്റ് വിതരണം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 13 വരെ അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭിക്കും. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197

പിഎസ്സി അഭിമുഖം

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 82/2024) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം മെയ് 15 ന് കെപിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസിലും മെയ് 21, 22, 23 തീയതികളില്‍ കെപിഎസ്സി കണ്ണൂര്‍ ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും അഭിമുഖത്തിന് എത്തണം. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭിക്കും.

ദേവസ്വം പട്ടയം വാദം മാറ്റിവെച്ചു

കണ്ണൂര്‍ കലക്ട്രേറ്റില്‍ മെയ് ഏഴ്, 14, 20, 23 തീയതികളില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി ജൂണ്‍ 25 ലേക്ക് മാറ്റിവെച്ചു.

സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 18 മുതല്‍ 55 വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു. വായ്പയ്ക്കായി വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം ആവശ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് വനിതാ വികസന കോര്‍പറേഷന്റെ പള്ളിക്കുന്ന് ജില്ലാ ഓഫീസ് വഴിയോ http://kswdc.org വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. ഫോണ്‍: 0497 2701399, 9778019779

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎന്‍എം നഴ്സ്, മള്‍ട്ടി പര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, എംപിഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ആയുര്‍വേദ തെറാപിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ ഓഫീസില്‍ മെയ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 0497 2944145

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ടെക്നോളജി, സിസിടിവി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354 പ്രവേശനം പരീക്ഷ മെയ് 12 ന് പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലേക്ക് പട്ടിക വര്‍ഗക്കാരായ ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 12 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. ഫോണ്‍: 8848242535, 9496284860

ടെണ്ടര്‍

കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണക്കാലത്തേക്ക് ചെണ്ടുമല്ലി പൂക്കളുടെ വിതരണം ലക്ഷ്യമിട്ട് 90500 ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകള്‍ പാലയാട് സ്റ്റേറ്റ് കോക്കനട്ട് നഴ്‌സറി സീനിയര്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ മെയ് 17 രാവിലെ 11 നകം ലഭിക്കണം. ഫോണ്‍: 0490 2345766

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ അഡ്മിനിസ്ട്രേഷന്‍ ഓഫീസിനായി മോണോക്രാം ലേസര്‍ മള്‍ട്ടി ഫങ്ഷന്‍ മെഷീന്‍ ബൈ ബാക് സ്‌കീം വഴി വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്സൈറ്റിലോ 04972780226 എന്ന നമ്പറിലോ ബന്ധപ്പെടാം.

ഓണ്‍ലൈനില്‍ അംശാദായം ഒടുക്കണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ  ബോര്‍ഡില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കിയതിന്റെ ഭാഗമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള  57037145715 എന്ന നമ്പറിലേക്കു അംശാദായം ഒടുക്കുന്നതു പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മുഴുവന്‍ അംഗങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്  മാറി അംശാദായം ഒടുക്കണം. അംഗത്വം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടില്ലാത്ത അംഗങ്ങള്‍ http://services.unorganisedwssb.org/index.php/home വെബ്‌സൈറ്റ് വഴി ഓണ്‍ലൈനിലേക്ക് മാറണം. ഫോണ്‍: 04972970272

കിക്മ എം.ബി.എ അഭിമുഖം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ മുഴുവന്‍ സമയ എം.ബി.എ പ്രവേശനത്തിനുള്ള അഭിമുഖം മെയ് എട്ടിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുളള സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം  മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സി-മാറ്റ്, ക്യാറ്റ് സ്‌കോര്‍ കാര്‍ഡുളളവര്‍ക്കും കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106 വെബ്സൈറ്റ്: www.kicma.ac.in

സൗജന്യ പഠനകിറ്റ് വിതരണം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 13 വരെ അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭിക്കും. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197

പിഎസ്സി അഭിമുഖം

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 82/2024) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം മെയ് 15 ന് കെപിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസിലും മെയ് 21, 22, 23 തീയതികളില്‍ കെപിഎസ്സി കണ്ണൂര്‍ ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും അഭിമുഖത്തിന് എത്തണം. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭിക്കും.

ദേവസ്വം പട്ടയം വാദം മാറ്റിവെച്ചു

കണ്ണൂര്‍ കലക്ട്രേറ്റില്‍ മെയ് ഏഴ്, 14, 20, 23 തീയതികളില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി ജൂണ്‍ 25 ലേക്ക് മാറ്റിവെച്ചു.

കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ എന്‍എച്ച് 66 ലുള്ള ഗ്രാവിറ്റി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താഴെ ചൊവ്വ – ജെ.ടി.എസ്, ഐടിഐ, പോളി, എസ് എന്‍ കോളേജ് ഭാഗങ്ങളില്‍ മെയ് ഏഴ് ബുധനാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 18 മുതല്‍ 55 വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു. വായ്പയ്ക്കായി വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം ആവശ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് വനിതാ വികസന കോര്‍പറേഷന്റെ പള്ളിക്കുന്ന് ജില്ലാ ഓഫീസ് വഴിയോ http://kswdc.org വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. ഫോണ്‍: 0497 2701399, 9778019779

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂരിന് കീഴിലുള്ള ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎന്‍എം നഴ്സ്, മള്‍ട്ടി പര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍, മള്‍ട്ടി പര്‍പസ് വര്‍ക്കര്‍, എംപിഡബ്ല്യു (പഞ്ചകര്‍മ അസിസ്റ്റന്റ്), ആയുര്‍വേദ തെറാപിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ ഓഫീസില്‍ മെയ് ഒന്‍പതിന് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 0497 2944145

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ടെക്നോളജി, സിസിടിവി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354

പ്രവേശനം പരീക്ഷ മെയ് 12 ന്

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലേക്ക് പട്ടിക വര്‍ഗക്കാരായ ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 12 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. ഫോണ്‍: 8848242535, 9496284860

ടെണ്ടര്‍

കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണക്കാലത്തേക്ക് ചെണ്ടുമല്ലി പൂക്കളുടെ വിതരണം ലക്ഷ്യമിട്ട് 90500 ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകള്‍ പാലയാട് സ്റ്റേറ്റ് കോക്കനട്ട് നഴ്‌സറി സീനിയര്‍ കൃഷി ഓഫീസറുടെ  കാര്യാലയത്തില്‍ മെയ് 17 രാവിലെ 11 നകം ലഭിക്കണം. ഫോണ്‍: 0490 2345766

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ അഡ്മിനിസ്ട്രേഷന്‍ ഓഫീസിനായി മോണോക്രാം ലേസര്‍ മള്‍ട്ടി ഫങ്ഷന്‍ മെഷീന്‍ ബൈ ബാക് സ്‌കീം വഴി വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്സൈറ്റിലോ 04972780226 എന്ന നമ്പറിലോ ബന്ധപ്പെടാം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും