തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം. ചേലേരി കാരാട്ട് സ്വദേശി രയരോത്ത് ഹൗസിൽ ആർ.അനീഷി(40) നാണ് പരിക്കേറ്റത്.ഏഴാം തീയതി ബുധനാഴ്‌ച രാത്രി 10.25 മണിക്ക് ഇയാൾ ഓടിച്ച കെ എൽ 59.പി.6995 നമ്പർ ബൈക്ക് യാത്രക്കിടെ പുല്ലൂപ്പി ജുമാ മസ്ജിദിന് സമീപം റോഡിലാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ കണ്ണൂർ ഏ.കെ.ജി. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ബന്ധുവിന്റെ പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.