സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമാണെന്ന് കെ സുരേന്ദ്രന്‍

ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമാണെന്ന് കെ സുരേന്ദ്രന്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പിന്തുണ നല്‍കി കേരളത്തിലും മഹാറാലികള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ശത്രു നമ്മുടെ നാടിനെ ആക്രമിക്കുമ്പോള്‍ കേരളത്തിന്റെ ഐക്യബോധം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഭാരതം ഒന്നിച്ച് നിന്ന് ശത്രുവിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും