ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ

ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 80 ലക്ഷത്തോളം രൂപയാണ് ഇവർ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെയാണ് പണം തട്ടിയത്.ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ആലപ്പുഴ നോർത്ത് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും