കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ +2 സയൻസ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് അവസരം. 2025-26 അദ്ധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്-കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന 5 വർഷ ഇന്റർഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കാം. 3 വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി BSc സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വര്ഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം MSc ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.
വുഡ്, ബാംബൂ, ബയോമാസ് മേഖലകളിൽ പുതിയ സാധ്യതകൾ തേടി: കണൂർ യൂണിവേഴ്‌സിറ്റിയിൽ ദേശീയ സെമിനാർ
വുഡ് സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗം സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ദേശീയ സെമിനാർ ജൂൺ 9 മുതൽ 11 വരെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തവക്കര ക്യാമ്പസിൽ നടക്കും. രാജ്യത്തുടനീളമുള്ള പ്രമുഖ ഗവേഷക ശാസ്ത്രജ്ഞരും വ്യവസായ പ്രതിനിധികളും ചേർന്ന് വിഷയത്തെ വിവിധ കോണുകളിൽ നിന്നും ആഴത്തിൽ വിശകലനം ചെയ്യുന്ന സെമിനാർ, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ അറിവ് വേദിയാകും (brochure attached)
കരാർ അദ്ധ്യാപക നിയമനം അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി 12.06.2025 വരെ നീട്ടി .
കൂടുതൽ വിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ബന്ധപ്പെടേണ്ട നമ്പർ : 0497 2715228 Technical: 0497 2715178, 6282963687
നാലാം സെമസ്റ്റർ ബി എസ് സി സൈക്കോളജി/ ഇലക്ട്രോണിക്സ് /ബയോ ഇൻഫോമാറ്റിക്സ്/ഫോറെസ്റ്ററി /ജിയോളജി /ബി ബി എ ടി ടി എം/ഏവിയേഷൻ ഹോസ്പിറ്റാലിറ്റി / ബി കോം / ബി ബി എ ഡിഗ്രി ഏപ്രിൽ 2025 , പ്രായോഗിക പരീക്ഷകൾ, 2025 ജൂൺ 9 മുതൽ ജൂൺ17 വരെ അതാതു കോളേജുകളിൽ നടക്കും . വിഷയം തിരിച്ചുള്ള
വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 , . ഒന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) നവംബർ 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 19/06/2025, വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) മെയ് 2025 , രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ,ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു